സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാണ് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധുവും നാല് മക്കളും സ്വന്തമായി യൂട്യൂബ് ചാനലുള്ളവരാണ്. പലപ്പോഴും ഈ കുടുംബത്തിന് നേരെ സോഷ്യൽമീഡിയയിൽ അതിരു കടന്ന ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ചില അവസരങ്ങളിലൊക്കെ ഇതിനൊക്കെയും മറുപടിയുമായി കൃഷ്ണ കുമാറിന്റെ മക്കൾ രംഗത്ത് എത്താറുണ്ട്. അവസാനമായി ഹൻസിക കൃഷ്ണക്കെതിരെ ബിഗ്ബോസ് താരം റിയാസിന്റെ പ്രതികരണത്തിനായിരുന്നു മൂന്ന് സഹോദരിമാരും മറുപടി നൽകിയത്.
വീണ്ടും കൃഷ്ണ കുമാറിന്റെ കുടുംബത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്ത്. കൃഷ്ണകുമാറിന്റെ രാഷ്‌ട്രീയത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു പ്രാപ്തിയുടെ ഇൻസ്റ്റഗ്രം സ്റ്റോറി. ഇതിന് കടുത്ത ഭാഷയിലായിരുന്നു അഹാന മറുപടി നൽകിയത്.
‘രാഷ്‌ട്രീയത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത ചിന്താഗതി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അത് പ്രകടിപ്പിക്കുന്നതിനായി അവരുടെ കുടുംബത്തെ അതിലേക്ക് വലിച്ചിഴക്കുന്നത് തികച്ചും അരോചകവും മൂന്നാംകിടയും മാത്രമാണ്. തികച്ചും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്കായി ഞങ്ങളുടെ കുടുംബ ചിത്രവും കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ കണ്ടന്റുകൾ ഒരു സമയത്ത് ഞാൻ പിന്തുണച്ചത് എന്തിനാണെന്ന് എന്നോട് തന്നെ ചോദിച്ച് പോവുകയാണ്.
ഈ കാര്യത്തിൽ എനിക്കെന്താണ് പറയാനുള്ളതെന്ന് വച്ചാൽ, നിങ്ങൾ പറഞ്ഞ വിഷയത്തിൽ ഞാൻ എപ്പോഴെങ്കിലും പ്രതികരിക്കുന്നത് നിങ്ങൾ കണ്ടിരുന്നുവോ… ? പ്രാപ്തി, എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു സ്റ്റോറി ഷെയർ ചെയതത്?. നിങ്ങൾ ഉന്നയിച്ച ആരോപണം ശരിയാണോ എന്ന് തിരക്കാൻ രണ്ട് മിനിറ്റെങ്കിലും നീക്കി വെക്കാത്തത് എന്ത് കൊണ്ടാണ്?
പ്രാപ്തി നിങ്ങളുടെ ഉദ്ദേശ്യം എന്താണ്, ലോകത്തെ നന്നാക്കാനാണോ ശ്രമിക്കുന്നത്, മറ്റൊരാളെ അപമാനിച്ച് ശ്രദ്ധ നേടുന്നതാണോ… കുറച്ച് പേർ നിങ്ങളെ ശ്രദ്ധിക്കുന്നതിനായി ഇത്രയും തരം താണ രീതിയിലേക്ക് നിങ്ങൾ പോകരുതായിരുന്നു. ഫെമിനിസം, സമത്വം, മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന നിങ്ങൾ തരംതാണ രീതിയിലേക്കാണ് ഇപ്പോൾ പോയിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറുന്നതിലൂടെ നിങ്ങളുടെ ഇരട്ടത്താപ്പാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.
എന്റെ അച്ഛന്റെ രാഷ്‌ട്രീയവുമായി യോജിപ്പില്ലാത്തതിനാൽ നിങ്ങളെപ്പോലുള്ള നിരവധിപേർ എന്റെ അനുജത്തിമാരുടെയും അമ്മയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന് വെറുപ്പ് തുപ്പുന്നത് ഞാൻ കാണാറുണ്ട്. പക്ഷേ, അവരൊക്കെ മുഖമില്ലാത്തവരും വ്യക്തിത്വമില്ലാത്തവരുമാണ്. പക്ഷെ, നിങ്ങളെപ്പോലൊരാൾ ഇത്തരത്തിൽ പറയുമ്പോൾ കണ്ടില്ലെന്ന് ഞാൻ നടിക്കുകയാണെങ്കിൽ അത് തെറ്റാണ്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ സ്വയം ലജ്ജിക്കൂ.’- എന്നായിരുന്നു അഹാന കുറിച്ചത്.
പിന്നാലെ വീണ്ടും മറുപടിയുമായി പ്രാപ്തിയും രംഗത്തെത്തിയിരുന്നു. കൃഷ്ണ സിസ്റ്റേഴ്സിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച് ഞാൻ പറഞ്ഞ് കൊടുക്കുകയായിരുന്നെന്നാണ് പ്രാപ്തി പറഞ്ഞത്. എന്നാൽ, ഇതിന് മറുപടി നൽകിയത് ദിയ കൃഷ്ണയായിരുന്നു. പ്രിയപ്പെട്ട കൃഷ്ണാ സിസ്റ്റേഴ്സിക്കുറിച്ച് ഹേറ്റ് കണ്ടന്റ് ചെയ്യുക വണ്‍ കെ ഫോളോഴ്സ് കിട്ടും. നിങ്ങള്‍ ഞങ്ങളുടെ സീക്രട്ട് ജലസ് ഫാന്‍ ആണെന്ന് ലോകത്തിന് മനസിലായിരിക്കുന്നു. നിങ്ങളുടെ ആവശ്യക്കാരെ സന്തോഷിപ്പിക്കുന്നത് തുടരുക. -എന്നാണ് ദിയ കുറിച്ചത്.