ഇത്രയും തരംതാണ രീതിയിലേക്ക് പോകരുതായിരുന്നു; കുടുംബത്തെ അപമാനിച്ച പ്രാപ്തി എലിസബത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി അഹാന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്രയും തരംതാണ രീതിയിലേക്ക് പോകരുതായിരുന്നു; കുടുംബത്തെ അപമാനിച്ച പ്രാപ്തി എലിസബത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി അഹാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 12:37 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാണ് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധുവും നാല് മക്കളും സ്വന്തമായി യൂട്യൂബ് ചാനലുള്ളവരാണ്. പലപ്പോഴും ഈ കുടുംബത്തിന് നേരെ സോഷ്യൽമീഡിയയിൽ അതിരു കടന്ന ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ചില അവസരങ്ങളിലൊക്കെ ഇതിനൊക്കെയും മറുപടിയുമായി കൃഷ്ണ കുമാറിന്റെ മക്കൾ രം​ഗത്ത് എത്താറുണ്ട്. അവസാനമായി ഹൻസിക കൃഷ്ണക്കെതിരെ ബി​ഗ്ബോസ് താരം റിയാസിന്റെ പ്രതികരണത്തിനായിരുന്നു മൂന്ന് സഹോദരിമാരും മറുപടി നൽകിയത്. ‌

വീണ്ടും കൃഷ്ണ കുമാറിന്റെ കുടുംബത്തിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്ത്. കൃഷ്ണകുമാറിന്റെ രാഷ്‌ട്രീയത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു പ്രാപ്തിയുടെ ഇൻസ്റ്റ​ഗ്രം സ്റ്റോറി. ഇതിന് കടുത്ത ഭാഷയിലായിരുന്നു അഹാന മറുപടി നൽകിയത്.

‘രാഷ്‌ട്രീയത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത ചിന്താ​ഗതി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അത് പ്രകടിപ്പിക്കുന്നതിനായി അവരുടെ കുടുംബത്തെ അതിലേക്ക് വലിച്ചിഴക്കുന്നത് തികച്ചും അരോചകവും മൂന്നാംകിടയും മാത്രമാണ്. തികച്ചും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്കായി ഞങ്ങളുടെ കുടുംബ ചിത്രവും കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ കണ്ടന്റുകൾ ഒരു സമയത്ത് ഞാൻ പിന്തുണച്ചത് എന്തിനാണെന്ന് എന്നോട് തന്നെ ചോദിച്ച് പോവുകയാണ്.

ഈ കാര്യത്തിൽ എനിക്കെന്താണ് പറയാനുള്ളതെന്ന് വച്ചാൽ, നിങ്ങൾ പറഞ്ഞ വിഷയത്തിൽ ഞാൻ എപ്പോഴെങ്കിലും പ്രതികരിക്കുന്നത് നിങ്ങൾ കണ്ടിരുന്നുവോ… ? പ്രാപ്തി, എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു സ്റ്റോറി ഷെയർ ചെയതത്?. നിങ്ങൾ ഉന്നയിച്ച ആരോപണം ശരിയാണോ എന്ന് തിരക്കാൻ രണ്ട് മിനിറ്റെങ്കിലും നീക്കി വെക്കാത്തത് എന്ത് കൊണ്ടാണ്?

പ്രാപ്തി നിങ്ങളുടെ ഉദ്ദേശ്യം എന്താണ്, ലോകത്തെ നന്നാക്കാനാണോ ശ്രമിക്കുന്നത്, മറ്റൊരാളെ അപമാനിച്ച് ശ്രദ്ധ നേടുന്നതാണോ… കുറച്ച് പേർ നിങ്ങളെ ശ്രദ്ധിക്കുന്നതിനായി ഇത്രയും തരം താണ രീതിയിലേക്ക് നിങ്ങൾ പോകരുതായിരുന്നു. ഫെമിനിസം, സമത്വം, മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന നിങ്ങൾ തരംതാണ രീതിയിലേക്കാണ് ഇപ്പോൾ പോയിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറുന്നതിലൂടെ നിങ്ങളു‌ടെ ഇരട്ടത്താപ്പാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.

എന്റെ അച്ഛന്റെ രാഷ്‌ട്രീയവുമായി യോജിപ്പില്ലാത്തതിനാൽ നിങ്ങളെപ്പോലുള്ള നിരവധിപേർ എന്റെ അനുജത്തിമാരുടെയും അമ്മയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന് വെറുപ്പ് തുപ്പുന്നത് ഞാൻ കാണാറുണ്ട്. പക്ഷേ, അവരൊക്കെ മുഖമില്ലാത്തവരും വ്യക്തിത്വമില്ലാത്തവരുമാണ്. പക്ഷെ, നിങ്ങളെപ്പോലൊരാൾ ഇത്തരത്തിൽ പറയുമ്പോൾ കണ്ടില്ലെന്ന് ഞാൻ നടിക്കുകയാണെങ്കിൽ അത് തെറ്റാണ്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ സ്വയം ലജ്ജിക്കൂ.’- എന്നായിരുന്നു അഹാന കുറിച്ചത്.

പിന്നാലെ വീണ്ടും മറുപടിയുമായി പ്രാപ്തിയും രംഗത്തെത്തിയിരുന്നു. കൃഷ്ണ സിസ്റ്റേഴ്സിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച് ഞാൻ പറഞ്ഞ് കൊടുക്കുകയായിരുന്നെന്നാണ് പ്രാപ്തി പറഞ്ഞത്. എന്നാൽ, ഇതിന് മറുപടി നൽകിയത് ദിയ കൃഷ്ണയായിരുന്നു. പ്രിയപ്പെട്ട കൃഷ്ണാ സിസ്റ്റേഴ്സിക്കുറിച്ച് ഹേറ്റ് കണ്ടന്റ് ചെയ്യുക വണ്‍ കെ ഫോളോഴ്സ് കിട്ടും. നിങ്ങള്‍ ഞങ്ങളുടെ സീക്രട്ട് ജലസ് ഫാന്‍ ആണെന്ന് ലോകത്തിന് മനസിലായിരിക്കുന്നു. നിങ്ങളുടെ ആവശ്യക്കാരെ സന്തോഷിപ്പിക്കുന്നത് തുടരുക. -എന്നാണ് ദിയ കുറിച്ചത്.

 

Tags: krishnakumarahana krishnaSUB
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies