തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം. നാളെ രാത്രി എട്ട് മണി മുതൽ മറ്റന്നാൾ പുലർച്ചെ ആറ് മണി വരെയാണ് പമ്പുകൾ അടിച്ചിടുന്നത്. പമ്പുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെയ്‌ഡേഴ്‌സ്
ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്.
അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സർക്കാർ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് അറിയിച്ചു.
സംസ്ഥാനത്തെ പമ്പുകൾ സംരക്ഷിക്കുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും സംഘടന വ്യക്തമാക്കി. രാത്രി കുപ്പികളിൽ പെട്രോൾ ചോദിച്ചെത്തുന്നവരാണ് സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നതെന്ന് പമ്പുടമകൾ പറയുന്നു.















