ന്യൂഡൽഹി : സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഈ വർഷം എത്തിയത് റെക്കോഡ് ടൂറിസ്റ്റുകൾ . നിർമ്മാണത്തിന് ശേഷം ഇതുവരെ സ്വദേശത്തും വിദേശത്തുമായി 20 ദശലക്ഷം ആളുകളാണ് ഇവിടെ സന്ദർശിച്ചത് . ഒരു വർഷത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ യൂണിറ്റി സ്റ്റാച്യു കാണാനെത്തി . ഇന്നും നാളെയും (ഡിസംബർ 31) ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന . ഒറ്റയാഴ്ചയ്‌ക്കുള്ളിൽ 4 ലക്ഷം വിനോദസഞ്ചാരികളാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ എത്തിയത്, ഇതും റെക്കോർഡായി മാറി.
ഈ വർഷം പുതിയ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു . ഇത് പ്രയോജനപ്പെടുത്താൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തുന്നു. അത് ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇനിയും വർദ്ധിക്കും. യാത്രക്കാർ ഇവിടെ വരുമ്പോൾ ഏറ്റവും പ്രധാനം ഗതാഗതമാണ്. ഇത് കണക്കിലെടുത്താണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു ഇവി സോണായി വികസിപ്പിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടത്. 30 ഇലക്ട്രിക് ബസുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.- ഏകതാ നഗർ സിഇഒ ഉദിത് അഗർവാൾ പറഞ്ഞു.
2023 ഡിസംബർ 23 മുതൽ 4 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഇവിടെ എത്തി. പരമ്പരാഗത ഗോത്രവർഗ ഹോം സ്റ്റേ സൗകര്യങ്ങൾ രാത്രി താമസത്തിനായി വർധിപ്പിച്ചിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള കാമ്പസുണ്ട്, തൊഴിലിൽ തദ്ദേശീയർക്ക് മുൻഗണന നൽകി സാമ്പത്തികവും സാമൂഹികവുമായ വികസനവും നടക്കുന്നു.