മിർസാപൂർ : മുസ്ലീം കുടുംബത്തിലെ 13 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു. ബദോഹിയിലെ ചൗരി സ്വദേശികളായ 13 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് മാ വിന്ധ്യവാസിനി ക്ഷേത്രത്തിൽ വച്ച് സനാതനധർമ്മം സ്വീകരിച്ചത് .
.ജീവിതത്തിലുടനീളം സനാതന വിശ്വാസം പിന്തുടരുമെന്നും , അയോദ്ധ്യയിൽ ദർശനം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആഗ്രഹം . ഏറ്റവും പവിത്രമായ ഹിന്ദുമതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അവർ പറഞ്ഞു. ഹവനം അടക്കമുള്ള ചടങ്ങുകൾ നടത്തി , ഗംഗാജലം സ്വീകരിച്ച് ഹിന്ദുവിശ്വാസികളായ ഇവരെ എംഎൽഎ രത്നാകർ മിശ്രയും ഹാരമണിയിച്ച് സ്വാഗതം ചെയ്തു.