തമോഗർത്ത രഹസ്യങ്ങൾ തേടി പിഎസ്എൽവിയുടെ എക്‌സ്‌പോസാറ്റ്. ഇന്ന് രാവിലെ 9.10-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നത്. വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്താനായി ഇസ്രോ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.
#WATCH | PSLV-C58 XPoSat Mission launch | ISRO launches X-Ray Polarimeter Satellite (XPoSat) from the first launch-pad, SDSC-SHAR, Sriharikota in Andhra Pradesh.
(Source: ISRO) pic.twitter.com/ua96eSPIcJ
— ANI (@ANI) January 1, 2024
പിഎസ്എൽവി സി-58 ഇസ്രോയുടെ ഫസ്റ്റ് ലോഞ്ച്-പാഡിൽ നിന്നാണ് കുതിച്ചുയർന്നത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടന്നത്.
തമോഗർത്ത രഹസ്യങ്ങളും എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുൾപ്പെടെ ജ്യോതിശാസ്ത്ര രംഗത്തെ നിർണായകമായ ചുവടുവയ്പ്പാണിത്. ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യുആർ റാവു സാറ്റലൈറ്റ് സെന്റർ എന്നിവിടങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്ത പേലോഡുകളും ഉപഗ്രഹത്തിലൂടെ വിക്ഷേപിച്ചു. എക്‌സ്‌പോസാറ്റ് മിഷൻ ബഹിരാകാശ പഠനത്തിന് ഒരു പുതിയ അടിത്തറ തന്നെ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
ജ്യോതിശാസ്ത്ര സമൂഹത്തിന് വലിയ നേട്ടങ്ങൾ നൽകാൻ ഈ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ ആയുസ്സ്.















