ദുബായ്: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. സിംഗപ്പൂരിന്റെ മെഴ്‌സക്ക് കണ്ടെയ്‌നർ വെസലിന് നേരെ നടന്ന ആക്രമണത്തിന് പകരമായാണ് 3 ഹൂതി ബോട്ടുകൾ തകർക്കുകയും 10 ഭീകരരെ വധിക്കുകയും ചെയ്തത്.
ഞായറാഴ്ച പ്രാദേശിക സമയം 3.30ഓടെയായിരുന്നു ആക്രമണം. ചെങ്കടൽ വഴി കടന്നുപോവുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കപ്പലിൽ നിന്ന് സന്ദേശം ലഭിച്ച ഉടനെ അമേരിക്കൻ സുരക്ഷാ സൈന്യമായ യുഎസ് സെൻട്രൽ കമാന്റ് (centcom) മസാക്കിന്റെ സുരക്ഷാ ടീമുമായി ചേർന്ന് ഭീകരവാദികൾക്കെതിരെ ആക്രമണം നടത്തി.
48 മണിക്കൂർ നേരത്തേക്ക് ചെങ്കടലിലൂടെയുള്ള എല്ലാവിധ ചരക്ക് ഗതാഗതങ്ങളും താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ചെങ്കടൽ വഴി വൻകിട ചരക്ക് കമ്പനികളുടെ കപ്പലുകൾക്ക് പോകാനുള്ള അനുമതി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും, സ്ഥിതിഗതികൾ രൂക്ഷമായതോടെ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാനായിട്ടില്ലെന്നാണ് അമേരിക്കൻ സഖ്യകക്ഷികൾ പറയുന്നത്.
മെർസക്കിന് നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. 14000 ത്തോളം കണ്ടെയ്‌നറുമായി സിങ്കപ്പൂരിൽ നിന്നും യാത്ര തിരിച്ച കപ്പലായിരുന്നു മെഴ്‌സക്ക്. ശനിയാഴ്ച യെമന് സമീപം 55 നോട്ടിക്കൽ മൈലിന് സമീപത്തുവച്ചായിരുന്നു കപ്പലിന് നേരെ ആക്രമണം നടന്നത്. മസാക്കിന് കാര്യമായ കേടുപാടില്ലെന്നും യാത്ര പുനരാരംഭിക്കുമെന്നും കപ്പലിന്റെ അധികൃതർ അറിയിച്ചു.
അതേസമയം ഹൂതികൾക്കെതിരെ മുൻകൂട്ടിയുള്ള ഒരു ആക്രമണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അമേരിക്ക പരിഗണിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞത്. തങ്ങളുടെ സഖ്യകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഗൗരവമായി കാണുമെന്നും, ഇക്കാര്യം ഹൂതികളെ പരസ്യമായി അറിയിച്ചിട്ടുണ്ടെന്നുമാണ് ജോൺ കിർബി പറഞ്ഞത്. ചെങ്കടലിൽ നാവിക ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന എന്തിനേയും നേരിടാൻ തങ്ങൾ മടിക്കില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സും അറിയിച്ചിട്ടുണ്ട്















