തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കൈമാറി. ശ്രീരാമ തീർത്ഥ ട്രസ്റ്റ് സംസ്ഥാന സംയോജക്ക് സിസി സെൽവനാണ് അക്ഷതം കൈമാറിയത്.
എൻഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാർ, ജില്ലാ സംയോജക് ജി ശ്രീ കുമാർ, എൻ. ശ്രീജിത്ത്, രാജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്റെ കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.















