ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടയ്‌ക്ക് നാലാം ക്ലാസുകാരന് നേരെ പോലീസ് മർദ്ദനം. നാലാം ക്ലാസുകാരനെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചതായാണ് പരാതി. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയതായിരുന്നു ഒമ്പത് വയസുകാരൻ. ഈ സമയംമഫ്തിയിലുണ്ടായിരുന്ന പോലീസ് ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി.
എന്നാൽ ആഘോഷങ്ങൾ അതിരുവിട്ടതോടെ യുവാക്കളെ മാത്രമാണ് മർദ്ദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. കൊയ്‌ക്കപ്പടിയിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതോടെയാണ് ലാത്തി വീശിയതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ കുട്ടിയുടെ പുറത്താണ് അടിയേറ്റിരിക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.















