ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായത്തിനുമായി ആളുകൾക്ക് എംബസിയെ ബന്ധപ്പെടാം. ഇതിനായി എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ ഐഡികളും എംബസി പുറത്തിറക്കി.
എമർജൻസി നമ്പർ
+81-80-3930-1715 (യാക്കൂബ് ടോപ്നോ)
+81-70-1492-0049 (അജയ് സേത്തി)
+81-80-3214-4734 (ഡിഎൻ ബർൺവാൾ)
+81-80-6229-5382 (എസ് ഭട്ടാചാര്യ)
+81-80-3214-4722 (വിവേക് റത്തീ)
ഇമെയിൽ ഐഡി
sscons.tokyo@mea.gov.in offfseco.tokyo@mea.gov.in
ജപ്പാൻ സമയം വൈകിട്ട് 4.10 നാണ് റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ വടക്കൻ മേഖലയിലുള്ള നോട്ടോയിലാണ് ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ സെൻട്രൽ ജപ്പാനിലെ തീരദേശ മേഖലകളിൽ സുനാമിയടിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.















