ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സത് വീന്ദർ സിംഗ് എന്ന ഗോൾഡി ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബബ്ബർ ഖൽസ ഭീകര സംഘടനയുമായി ബന്ധമുള്ള ഇയാളെ ഭീകരവാദ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് ഭീകരവാദിയായി പ്രഖ്യാപിചത്.
ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുകയും കൊലപാതകങ്ങൾക്ക് ആശുത്രണം നടത്തുകയും ചെയ്ത കുറ്റങ്ങൾ കണക്കിലെടുത്താണ് ഭീകരവാദിയായി പ്രഖ്യാപിച്ചത്. നിരവധി കൊലപാതകങ്ങൾ നടത്തുകയും ഭീകരവാദപ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത ബ്രാർ നിലവിൽ കാനഡയിലാണ് താമസിക്കുന്നത്.
പഞ്ചാബിലെ സമാധാനവും സാമൂഹിക ഐക്യവും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിൽ ഗൂഢാലോചന നടത്തുകയും വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഭീകരാക്രമണങ്ങളിലും കൊലപാതകങ്ങളിലും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.
ഇക്കഴിഞ്ഞ മേയ് മാസം പഞ്ചാബിലെ മാന്‍സയിൽ വച്ച് ഗായകന്‍ സിദ്ദു മൂസേവാല കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തു വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രതിപ്പട്ടികയിലുള്ള ഭീകരവാദിയാണ് ഗോള്‍ഡി ബ്രാര്‍.















