അതിർത്തികൾ സജ്ജം; ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൂടി വിന്യസിക്കാനുറച്ച് സൈന്യം

Published by
Janam Web Desk

ന്യൂഡൽഹി: പാക്‌ അതിർത്തിയിൽ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ അധികമായി വിന്യസിക്കാൻ സൈന്യം. യുഎസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. ഇന്ത്യയിലെ ഹിന്ദാൻ എയർ ബെയ്സിലാണ് ഹെലികോപ്റ്ററുകൾ എത്തുക. പാക് അതിർത്തിയായ ജോധ്പൂരിലാണ് ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്.

ആക്രമണ പ്രത്യാക്രമണ സന്നാഹങ്ങളുള്ള ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്‌ വഴി പാകിസ്താന് കൃത്യമായ മറുപടിയാണ് ഇന്ത്യ നൽകുന്നത്. കരാർ പ്രകാരം ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഫെബ്രുവരി-മാർച്ച് മാസത്തോ‌ട് ഹിന്ദാൻ എയർ ബേസിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് പിന്നാലെ ഹെലികോപ്റ്ററുകൾ ജോധ്പൂരിലെ സൈനിക സ്റ്റേഷനിൽ വിന്യസിക്കുമെന്നാണ് സൈനികവൃത്തങ്ങൾ അറിയിക്കുന്നത്.

നിലവിൽ പടിഞ്ഞാറും വടക്കും അതിർത്തികളിൽ 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ എയർഫോഴ്സ് വിന്യസിച്ചിട്ടുണ്ട്. പുതുതായി എത്തുന്ന ആറ് എണ്ണം കൂടി ചേർത്ത് ഹെലികോപ്റ്ററുകളുടെ എണ്ണം 28-യായി ഉയർത്തനാണ്‌ സൈന്യത്തിന്റെ ലക്ഷ്യം. ഇതിനായി 50-ലധികം പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ധർക്കും പരിശീലനം നൽകിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ സേനയെ ഇതിനായി സജ്ജമാക്കാൻ സാധിക്കുമെന്നും സൈന്യം പറഞ്ഞു.

2020-ലെ ചൈനീസ് ആക്രമണത്തിന് പിന്നാലെ കിഴക്കൻ ലഡാക്ക് സെക്ടറിൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുകയും സൈനിക താവളം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിന് വേണ്ടി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ നിർമ്മാണം ആരംഭിച്ചതായി നിർമ്മാതാക്കളായ ബോയിംഗ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.

Share
Leave a Comment