അഹമ്മദാബാദ്: ദേവഭൂമി ദ്വാരകയിൽ മൂന്ന് വയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. സൈന്യവും അഗ്നിശമന സേനയും ഉൾപ്പെടുന്ന വിവിധ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടി റാൺ ഗ്രാമത്തിലെ കുഴൽക്കിണറിൽ വീഴുകയായിരുനെന്ന് കളക്ടർ എച്ച്ബി ഭഗോറ പറഞ്ഞു.
സൈന്യവും ലോക്കൽ പോലീസും അഗ്‌നിശമന സേനാംഗങ്ങളും അടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തിന് പെൺകുട്ടിയെ 10 അടിയോളം ഉയർത്താൻ കഴിഞ്ഞതായും കളക്ടർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പിന്റെ സംഘം കുഴൽക്കിണറിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ട്.















