കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീ പിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനും വിൽപ്പനക്കുമായി സാധനങ്ങൾ സൂക്ഷിക്കുന്ന ഓലഷെഡുകൾക്കാണ് തീപിടിച്ചത്.
ഷെഡുകളിൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്നു. അതിനാൽ തന്നെ തീ വളരെ വേഗത്തിൽ ആളിപ്പടരുകയാണ് ഉണ്ടായത്. നിരവധി പ്ലാസ്റ്റിക് ബോക്‌സുകളും മണ്ണെണ്ണ ബാരലുകളും കത്തിനശിച്ചു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.















