ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റുമായ വൈ.എസ്.ശർമ്മിള കോൺഗ്രസിലേക്ക്. തെലങ്കാനയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശർമ്മിളയുടെ കളംമാറ്റം. ഈ ആഴ്ചയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആന്ധ്രയിലെ കോൺഗ്രസ് പ്രസിഡന്റ് ജിഡുഗു രുദ്ര രാജു ശർമ്മിളയുടെ പാർട്ടിയിലേക്കുള്ള വരവിൽ പ്രതികരണം നടത്തിയിട്ടുണ്ട്. നേതൃത്വത്തെയും ആശത്തെയും ബഹുമാനിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആന്ധ്രപ്രദേശിൽ നിർണായക സ്ഥാനമാണ് ശർമ്മിള ആവശ്യപ്പെട്ടതെന്നാണ് സൂചന. വരുന്ന നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ നിർണായക ചരടുവലികൾ.