ബെംഗളൂരു: രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്ത കർണാടക സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷധം.
1992-ൽ ഹുബ്ബള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയതത്. 52 കാരനായ ശ്രീകാന്ത് പൂജാരിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം.
ഹൈന്ദവ നേതാക്കളെ ലക്ഷ്യം വെക്കുന്ന കർണാടക കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രംഗത്ത് വന്നു. “ഹിന്ദു സംഘടനാ പ്രവർത്തകരെ ലക്ഷ്യമിട്ടാണ് കർണാടകയിലെ കോൺഗ്രസ് പ്രവർത്തിക്കുന്നത്. 31 വർഷം പഴക്കമുള്ള കള്ളക്കേസിൽ കർസേവകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തു. ഹിന്ദുക്കൾ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോൾ, കോൺഗ്രസിന്റെ ഈ നടപടി ഭീരുത്വം നിറഞ്ഞതാണ് . യാഥാർത്ഥ്യം അംഗീകരിക്കാനുള്ള അവരുടെ വിസമ്മതമാണ് ഇവിടെ പ്രകടമാകുന്നത്. ഹിന്ദുക്കൾക്കെതിരായ നികൃഷ്ടമായ വേട്ട അങ്ങേയറ്റം അപലപനീയമാണ്” ബിജെപി നേതൃത്വം എക്‌സിലൂടെ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.അറസ്റ്റിനെതിരെ നാളെ കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും.















