ആന്ധ്രപ്രദേശിൽ നടന്ന ഒരു നടുക്കുന്ന കാറപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ദുഡുക്കൂർ ദേശീയ പാതയിൽ നടന്ന അപകടത്തിൽ പിഞ്ചു കുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. വിജയവാഡയിൽ നിന്ന് രാജമുൻഡ്രിയിലേക്ക് പോയ കാറാണ് ടയർ പഞ്ചറായി നിയന്ത്രണം തെറ്റി എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. എറിറ്റിംഗ മോഡൽ കാറുകളാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ചില റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം.
ഗുരുതരമായി പരിക്കേറ്റ രണ്ടു യാത്രക്കാർ തത്ക്ഷണം മരിച്ചു. ഏഴുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസെത്തിയാണ് ഇവരെ ദേവരപ്പള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 19 മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാമതായി മരിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം ഇതിനിടെ പുറത്തുവന്നു.ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ നേരത്തെയും അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.















