പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്ന പർപ്പസ് ബൗണ്ട് മണി അഥവാ പിബിഎം എത്തുന്നു.വ്യവസ്ഥകൾക്ക് അനുസൃതമായി ചില കാര്യങ്ങളിൽ മാത്രമാകും ഇത് ഉപയോഗിക്കാനാകുക. എന്തെല്ലാം ആവശ്യങ്ങൾക്ക് പിബിഎം ഉപയോഗിക്കാം, ആർക്കെല്ലാം കൈമാറാം, ദിവസേന എത്രമാത്രം പരിധി ലഭിക്കും, ഉപയോഗ തീയതി എന്നിവയാണ് പിബിഎമ്മിന്റെ പ്രധാന ആശയം. ഇതിലുള്ള നിയന്ത്രണങ്ങൾ വ്യത്യസ്തമായിരിക്കും. ചില പിബിഎമ്മുകൾ ഭക്ഷണത്തിന് വേണ്ടി മാത്രം ഉപയോഗിക്കാനാവുന്നവയാണ്. നിലവിലുള്ള ഗിഫ്റ്റ് കാർഡോ, വൗച്ചറോ പോലുള്ളവയിൽ ചെറിയ മാറ്റം വരുത്തിയാകും പിബിഎം എത്തുക.
കേന്ദ്ര ബാങ്കുകൾക്ക് പിബിഎമ്മുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെടുത്തിയും ഇവ ഉപയോഗിക്കാനാകും. സമ്പദ് വ്യവസ്ഥയിലെ മണി സപ്ലൈ നിയന്ത്രിക്കുന്ന ലക്ഷ്യമായും പിബിഎമ്മുകൾ ഉപയോഗിക്കാം. ഫിൻടെക് ഹെവി ഹിറ്ററുമായി സഹകരിച്ച് അടുത്തിടെ സിംഗപ്പൂരിലാണ് ഈ ആശയം പ്രാബല്യത്തിൽ വരുന്നത്.
ഡിജിറ്റൽ കറൻസികൾ മുതൽ സ്റ്റേബിൾ കോയിനും ടോക്കണൈസ്ഡ് ബാങ്ക് സാധ്യതകളും വരെ കേന്ദ്ര ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് പിബിഎം സംവിധാനവും എത്തിയിരിക്കുന്നത്. പണം നേരിട്ട് പ്രോഗ്രാം ചെയ്യാതെ തന്നെ നിർദ്ദിഷ്ട ഉദ്ദേശ്യങ്ങളിലേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനമാണ് പിബിഎം. സ്മാർട് കോൺട്രാക്ട് കോഡ് എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ പണമായാകും ഇത് ഉപയോഗിക്കാനാകുക.