തിരുവനന്തപുരം: പൊൻമുടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 13-ാം വളവിലെ കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തെ മരിത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ് തോന്നിക്കുന്ന തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാൾ പൊന്മുടിയിലേക്ക് വന്ന വിനോദസഞ്ചാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്.