മുംബൈ: 2023ലെ ഏറ്റവും മികച്ച ചിത്രമാണ് അനിമൽ എന്ന് സംവിധായകൻ കരൺ ജോഹർ. സിനിമ രണ്ടുതവണ കണ്ടുവെന്ന് പറഞ്ഞ അദ്ദേഹം അനിമലിന്റെ കഥപറച്ചിൽ രീതി അത്യധികം ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. ‘ഗാലറ്റ പ്ലസ് മെഗാ പാൻ ഇന്ത്യ റൗണ്ട് ടേബിൾ 2023’ ചർച്ചയുടെ ഭാഗമായി സംവിധായകൻ സന്ദീപ് റെഡ്ഡിയോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“അനിമൽ 2023ലെ ഏറ്റവും നല്ല പടമാണെന്ന് പറയുമ്പോൾ, നോക്കിപ്പേടിപ്പിക്കാൻ ചില കണ്ണുകൾ എന്നിലേക്ക് വരുമെന്ന് നല്ല ബോധ്യമുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്. ഈ അഭിപ്രായം തുറന്നുപറയാൻ ഞാൻ ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു.
തികച്ചും വേറിട്ടൊരു കഥ പറച്ചിലായിരുന്നു അനിമലിന്റേത്. മിത്തുകളെ തച്ചുടയ്‌ക്കുന്ന, മുഖ്യധാര സിനിമയിൽ ഉണ്ടാകണമെന്ന് കരുതുന്ന പല കാര്യങ്ങളെയും തകർക്കുന്ന കഥപറച്ചിൽ. ഇന്റർവെൽ സീൻ കഴിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇതുപോലൊരു സീക്വൻസ് മറ്റെവിടെയും കണ്ടിട്ടില്ല. ക്ലൈമാക്‌സ് എത്തിയപ്പോൾ കരഞ്ഞുപോയി. “- കരൺ ജോഹർ പറഞ്ഞു.