ന്യൂഡൽഹി : മാതൃരാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വഴികാട്ടിയായി രാജ്യത്തെ ആദ്യത്തെ വനിതാ സൈനിക് സ്കൂൾ വൃന്ദാവനിൽ ആരംഭിച്ചു .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക് സ്‌കൂൾ ഉദ്ഘാടനം ചെയ്തു. സായുധ സേനയിൽ ചേരാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് വെളിച്ചത്തിന്റെ വിളക്കാണെന്ന് അദ്ദേഹം പറഞ്ഞു.
എൻജിഒകൾ, സ്വകാര്യ , സർക്കാർ സ്‌കൂളുകളുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകൾ രാജ്യത്ത് സ്ഥാപിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമയാണ് 870 വിദ്യാർത്ഥികളുള്ള ആദ്യത്തെ ഓൾ ഗേൾസ് സൈനിക് സ്‌കൂളായ സംവിദ് ഗുരുകുലം ഗേൾസ് സൈനിക് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്.
പെൺകുട്ടികൾക്കും പുരുഷന്മാരെ പോലെ രാഷ്‌ട്രത്തെ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു ഇത്. ഇന്ന് നമ്മുടെ സ്ത്രീകൾ യുദ്ധവിമാനങ്ങൾ മാത്രമല്ല പറക്കുന്നത്. , അവർ അതിർത്തികളും സുരക്ഷിതമാക്കുന്നു,” രാജ്നാഥ് സിംഗ് പറഞ്ഞു.