മുംബൈ: ബോളിവുഡ് നടൻ ജോൺ എബ്രഹാം മുംബൈയിലെ ഖാർ ഏരിയയിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. 70.83 കോടി രൂപയ്‌ക്കാണ് 5,416 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവ് താരം സ്വന്തമാക്കിയത്. IndexTap.com ന് ലഭിച്ച പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകളിലൂടെയാണ് താരം ബംഗ്ലാവ് സ്വന്തമാക്കിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
അമേരിക്കയിൽ താമസിക്കുന്ന പ്രവീൺ നത്തലാൽ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ആഡംബര ബംഗ്ലാവാണ് 372 നിർമൽ ഭവൻ. ഡിസംബർ-27ന് താരം കരാറിൽ ഒപ്പുവയ്‌ക്കുകയും സ്റ്റാമ്പ് ഡ്യൂട്ടിയായി 4.24 കോടി രൂപ നൽകുകയും ചെയ്തു.
മുബൈയിലെ എഡ്യൂ ഹബ്ബ് എന്ന നിലയിലും മറ്റും പ്രശ്‌സതമായ ഖാറിലെ തിരക്കേറിയ ലിങ്കിംഗ് റോഡിലാണ് താരം ബംഗ്ലാവ് സ്വന്തമാക്കിയത്.