തിരുവനന്തപുരം: പൊന്മമുടിയിൽ വീണ്ടും പുള്ളിപ്പുലി ഇറങ്ങി. പൊൻമുടി ഗവൺമെന്റ് എൽപി സ്‌കൂൾ പരിസരത്ത് ഇന്ന് രാവിലെയാണ് പുലിയെത്തിയത്. രാവിലെ സ്‌കൂളിലെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. സംഭവത്തെ തുടർന്ന് വനം വകുപ്പ് വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 26 നാണ് നേരത്തെ പൊൻമുടിയിൽ പുലി ഇറങ്ങിയത്.
പൊന്മുടി പോലീസ് സ്‌റ്റേഷന് മുന്നിലാണ് നേരത്തെ പുലി എത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് പുലിയെ കണ്ടത്. അന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷം വീണ്ടും പുലിയെ കണ്ടതോടെ ആശങ്കയിലാണ് നാട്ടുകാർ. പുള്ളിപ്പുലിയെ കണ്ടെന്ന വാർത്ത വന്നതോടെ പൊന്മുടിയും പരിസര പ്രദേശവും വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.















