ഒരു പാതി പുരുഷനും മറുപാതി സ്ത്രീയും.. അത്രയും വിചിത്രമെന്നു തോന്നുമെങ്കിലും അങ്ങനെയൊരാളെ കണ്ടെത്തിയ കാര്യമാണ് അങ്ങ് കൊളംബിയയിൽ നിന്ന് പുറത്തുവരുന്നത്. അധികം സംശയമൊന്നും വേണ്ട ഹണി ക്രീപ്പർ എന്ന അപൂർവ്വങ്ങളിൽ അപൂർവ്വയിനം പക്ഷിയാണ് ഒരു സുവോളജിസ്റ്റിന്റെ ക്യാമറയിൽ പതിഞ്ഞത്. സൗത്ത് കരോലിനയിലാണ് പകുതി പച്ചയും പകുതി നീല നിറത്തിലുമുള്ള പക്ഷിയെ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോ ആണ് വീഡിയോ പങ്കുവച്ചത്.
ഇവിടുത്തെ പ്രൊഫസറായ സുവോളജിസ്റ്റ് ഹമിഷ് സ്പെൻസറാണ് അപൂർവ്വ നിമിഷം പകർത്തിയത്. അദ്ദേഹത്തിന്റെ അവധിയാഘോഷത്തിനിടെയാണ് വൈവിധ്യ പക്ഷിയെ കണ്ടെത്തിയത്. 100 വർഷത്തിൽ ഇവയെ രണ്ടാം തവണയാണ് കണ്ടെത്തുന്നതെന്നാണ് വിവരം.
ബൈലാറ്ററൽ ഗൈനാൻഡ്രോമോർഫിക് (bilateral gynandromorphic) എന്ന സവിശേഷത കൊണ്ടാണ് ഹണിക്രീപ്പർ അപൂർവ്വമാകുന്നത്. പക്ഷി അതിന്റെ ശരീരത്തിന്റെ എതിർവശങ്ങളിൽ ആൺ, പെൺ സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു. ഇതിന്റെ ശരീരത്തിന്റെ ഒരു വശം പുരുഷ തൂവലുകളും പ്രത്യുത്പാദന അവയവങ്ങളും, മറുവശം സ്ത്രീ തൂവലുകളും പ്രത്യുത്പാദന അവയവങ്ങളുള്ളത്. പക്ഷിയുടെ ജനിതക വൈകല്യമാണ് ഈ അപൂർവ സവിശേഷതയ്‌ക്ക് കാരണം.
“>