കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ബുമ്ര, സ്റ്റാര്‍ സ്പിന്നര്‍ ആര്‍.അശ്വിനെ അനുകരിക്കുന്നതാണ് വീഡിയോയില്‍. അശ്വിനും രാഹുൽ ദ്രാവിഡും ഈ അനുകരണം നോക്കി നിന്ന് ആസ്വദിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ അശ്വിനാകും ബൗൾ ചെയ്യുന്നതെന്ന് തോന്നും.
രണ്ടുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കെ.എല്‍ രാഹുല്‍, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവരൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായിരുന്നില്ല. ബൗളിംഗ് നിരയിൽ സിറാജ്,ഷർദൂൽ,പ്രസിദ്ധ് എന്നിവരൊക്കെ കരിയറിലെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ഉച്ചയ്‌ക്ക് ഒന്നര മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം. തെംബ ബാവുമയ്‌ക്ക് പകരം ഡീൻ എൽഗറാണ് ടീമിനെ നയിക്കുന്നത്. താരത്തിന്റെ വിടവാങ്ങൽ മത്സരമാണിത്. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു.
Jasprit Bumrah is Ashwin 2.0 😅#TeamIndia #SAvIND #Bumrah #Ashwin #TestCricket #CricketTwitterpic.twitter.com/esf7TDkTP0
— Sujeet Suman (@sujeetsuman1991) January 2, 2024
“>















