ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുരൈ ഒറ്റരക്കടവ് സ്വദേശി രാജാമുരുകനാണ് ലോകേഷിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകേഷ് ചിത്രത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംവിധായകന്റെ മനസികനില പരിശോധിക്കണമെന്നും കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
ലോകേഷിന്റെ ചിത്രങ്ങളിൽ സ്ത്രീകളെ വളരെ ക്രൂരമായി കൊലപ്പെടുത്തുന്നു. സംവിധായകന് കുറ്റവാളികളുടെ മനസ്സാണെന്നും നടൻ വിജയിയെ നായകനാക്കി സംവിധാനം ചെയ്ത ലിയോ സിനിമ, ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നും ഹർജിയിൽ പറയുന്നു. ലിയോ കണ്ട് തനിക്ക് മാനസ്സിക സമ്മർദ്ദം ഉണ്ടായി. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ തനിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിക്കാരൻ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാകും ഹർജി സ്വീകരിക്കുക.