കോട്ടയം: ഗോവയിൽ ന്യൂയർ ആഘോഷിക്കാൻ പോയ വൈക്കം സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് എന്ന 19-കാരനെയാണ് കാണാതായത്. ഡിസംബർ 30-ന് ഗോവയിൽ എത്തിയ യുവാവിനെ പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം കാണാതാവുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം ട്രെയിൻ മാർഗമാണ് സഞ്ജയ് ഗോവയക്ക് ട്രിപ്പ് പോയത്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഘോഷങ്ങൾക്ക് ശേഷവും യുവാവ് തിരികെ എത്താതിരുന്നതോടെ തലയോലപ്പറമ്പ് പോലീസ് സ്റ്റഷനിൽ കുടുംബം പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ഗോവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.