ഗൾഫിലും കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം നേര്. ഗൾഫ് രാജ്യങ്ങളിലും നേരിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ചിത്രം ഗൾഫിൽ വലിയ നേട്ടമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ഗൾഫിൽ ആകെ 20 കോടിയാണ് ചിത്രം നേടിയത്. ഗൾഫിൽ 12 ദിവസം കൊണ്ടാണ് നേര് കളക്ഷനിൽ മുന്നേറുന്നത്.
ആഗോള തലത്തിൽ ഇതുവരെ 70 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് 100 കോടിയിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡിസംബർ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ സ്വന്തമാക്കിയത്.
റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ചിത്രത്തിന് അധിക സ്‍ക്രീനുകള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.