സലാറിൽ പൃഥിരാജിനെയും പ്രഭാസിനെയും പോലെ ഇരുവരുടെയും ചെറുപ്പ കാലം അവതരിപ്പിച്ച ബാല താരങ്ങൾക്കും ഏറെ പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു. സിനിമാ നിരൂപകർ ഇവരെയും ഒരുപാട് പുകഴ്‌ത്തിയിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച ബാലതാരമായ കാര്‍ത്തികേയ മലയാളത്തിൽ ഉടൻ ചുവടുറപ്പിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
സലാറിൽ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ഇനി എമ്പുരാനിലും പൃഥിയുടെ ചെറുപ്പകാലം അഭിനയിക്കും. ഇക്കാര്യം കാർത്തികേയ തന്നെയാണ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയിലെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മലയാളത്തിൽ ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞത്.
രണ്ടാം വാരത്തിലും ബോക്‌സ് ഓഫീസിൽ വിജയ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ് സലാർ. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ,കെ.വി. രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച സലാർ ഈ വർഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷനിൽ ഇതുവരെ 500 കോടിയോളം മുകളിൽ റെക്കോർഡ് ബ്രേക്കിങ് ബ്ലോക്ക്ബസ്റ്റർ ആയി കഴിഞ്ഞിരിക്കുകയാണ്.















