മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സിനിമ ഒരുക്കുകയാണ്. എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 1500 കോടിയ്‌ക്ക് മുകളിൽ ചെലവഴിച്ചാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
1500 കോടിയിലാണ് ചിത്രം നിർമിക്കുന്നതെങ്കിൽ 4000 കോടി രൂപയോ അതിൽ കൂടുതലോ ലാഭം കൊയ്യുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. കെ എൽ നാരായണയാണ് എസ്എസ്എംബി 29ന്റെ നിർമാണം.
രാജമൗലി ചിത്രങ്ങൾ വലിയ ബജറ്റിൽ ഒരുങ്ങുന്നതും വൻ ലാഭം കൊയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതേ വിശ്വാസമാണ് പുതിയ ചിത്രത്തിന് ഇത്രയും വലിയ തുക ചെലവാക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതും. ആർആർആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം കൂടിയാണിത്.















