ഭോപ്പാൽ: ഭഗവാൻ ശ്രീരാമനെ നിന്ദിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പ്രചരിപ്പിച്ചതിന് മദ്ധ്യപ്രദേശ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഖാർഗോൺ ജില്ലയിലെ കേലി ഗ്രാമത്തിലെ നിസാം ലാലയുടെ മകൻ ഫൈസാൻ ലാലയെയാണ് കസ്റ്റഡിയിലെടുത്തത്.
ജനുവരി രണ്ടിനാണ് പ്രതി ഇൻസ്റ്റഗ്രാമിൽ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടത്. പോസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായതൊടെ, അശ്വിനി ഠാക്കൂർ എന്നയാളുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. കമന്റ് സെക്ഷനിൽ ഇയാൾ ഒരു പെൺകുട്ടിയോട് ഹിന്ദുമതം ഉപേക്ഷിച്ച് അള്ളാഹുവിനെ പിന്തുടരാൻ ആവശ്യപ്പെട്ടതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കേലി ഗ്രാമത്തിലെ സർപഞ്ചാണ് പരാതിക്കാരനായ അശ്വിനി ഠാക്കൂർ. ഐപിസി സെക്ഷൻ 295 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.















