തൃശൂർ: ബിജെപിയുടെ കേരളാ പദയാത്ര ജനുവരി 27-ന് ആരംഭിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പദയാത്ര നടക്കുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന യാത്രയ്‌ക്ക് കാസർകോട് നിന്നാണ് തുടക്കം കുറിക്കുന്നത്.
ലോകസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പദയാത്ര നടക്കുന്നത്. ഒരു മണ്ഡലത്തിൽ രണ്ട് ദിവസം പദയാത്ര ഉണ്ടായിരിക്കും. പുതിയ കേരളം മോദിക്കൊപ്പം എന്നതാണ് പദയാത്രയുടെ മദ്രാവാക്യം.
കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സംസ്ഥാനത്തുടനീളം പദയാത്ര നടത്താന്‍ തീരുമാനിച്ചത്. ഓരോ ദിവസവും നടക്കുന്ന യാത്രയിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുക്കും.















