ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ചടങ്ങനിടെ തന്നെ കയറിപ്പിടിച്ച യുവാവിനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി അവതാരക ഐശ്വര്യ രഘുപതി. ചെന്നൈയിൽ ഇന്നലെ വൈകിട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇയാൾ യുവതിയെ കയറിപ്പിടിച്ചത്.
പിന്നാലെ യുവതി ഇയാളെ പിടികൂടി പൊതിരെ തല്ലുന്ന വീഡിയോയും പുറത്തുവന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പോയാണ് ഇവർ യുവാവിനെ തല്ലിയത്. സോഷ്യൽ മീഡിയയിലും അവതാരകയ്‌ക്ക് വലിയ പിന്തുണ ലഭിച്ചു. ഇതിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ രോഷം പങ്കുവച്ചത്.
‘അത്രയും ആൾക്കൂട്ടത്തിൽ അവൻ എന്നെ ആക്രമിച്ചു. എന്നാൽ ഉടനെ തന്നെ അവനെ നേരിട്ടു, രക്ഷപ്പെടാൻ അനുവദിച്ചില്ല. അവനെ അടിച്ചു, അവൻ ഓടിയെങ്കിലും ഞാൻ പിന്തുടുർന്നു. എന്റെ പിടിവിടാൻ അനുവദിച്ചില്ല. എനിക്ക് അതൊരിക്കലും അംഗീകരിക്കാനാവില്ല. അവനെങ്ങനെ ധൈര്യം വന്നു ഒരു സ്ത്രീയുടെ ശരീരത്തിൽ കയറിപ്പിടിക്കാൻ. ഞാൻ ബഹളംവച്ചുകൊണ്ട് അവനെ വീണ്ടും മർദ്ദിച്ചു”- ഐശ്വര്യ പറഞ്ഞു.
— Christopher Kanagaraj (@Chrissuccess) January 3, 2024
“>