കോഴിക്കോട്: താമരശേരിയിൽ വൻ തീപിടിത്തം. താമരശേരിയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്.
ഗ്യാസ് സിലിണ്ടറിൽ നിന്നുമുണ്ടായ തീ തൊഴിലാളികളുടെ വസ്ത്രങ്ങളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ തൊഴിലാളികളുടെ പണമുൾപ്പെടെ നിരവധി സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.















