തിരുവനന്തപുരം: മൂന്നാമത് പി. പരമേശ്വർജി അനുസ്മരണ സമ്മേളനം ജനുവരി 6ന് നടക്കും. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുക്കും. ‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരത്തിന്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ എന്ന വിഷയങ്ങളെ അധികരിച്ചാണ് പ്രഭാഷണം.
1927 ഒക്ടോബർ 3ന് ആലപ്പുഴ മുഹമ്മയിൽ ജനിച്ച അദ്ദേഹം ഭാരതീയ രാജനൈതിക രംഗത്തെ ഒഴിച്ചുനിർത്താൻ സാധിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ്. മുതിർന്ന ആർഎസ്എസ് പ്രചാരകനായ അദ്ദേഹം, ജനസംഘം ഉപാദ്ധ്യക്ഷൻ, വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ്, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2018ൽ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ച. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2020 ഫെബ്രുവരി 9നാണ് അദ്ദേഹം അന്തരിച്ചത്















