ബാലതാരമായി വന്ന് മലയാള സിനിമയിൽ നായികാസ്ഥാനം ഏറ്റെടുത്ത താരമാണ് അനശ്വര രാജൻ. ഓരോ കഥാപാത്രങ്ങളെയും ഒന്നിനൊന്ന് മികച്ചതാക്കാൻ അനശ്വരക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ നേരിലൂടെ പ്രേക്ഷക മനസുകളിൽ പുതിയ ഒരു ചിത്രം വരച്ചിട്ടിരിക്കുകയാണ് താരമിപ്പോൾ.
തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ മനോഹരമായ ഒരു വർഷം സമ്മാനിച്ചതിന് പോയ വർഷത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
”എന്റെ 2023 ആരംഭിച്ചത് അനുശ്രീയെ സ്‌നേഹിച്ച് കൊണ്ടും അവസാനിക്കുന്നത് സാറയെ ആരാധിച്ചു കൊണ്ടുമാണ്. ഇരുവർക്കും സ്‌നേഹവും അഭിനന്ദനവും ചൊരിഞ്ഞതിന് നന്ദി.
ഞാൻ പോയ സ്ഥലങ്ങൾ, ഞാൻ സൃഷ്ടിച്ച ഓർമ്മകൾ, ഞാൻ പഠിച്ചതും പഠിക്കാത്തതുമായ കാര്യങ്ങൾ, ഞാൻ ജീവിച്ച കഥാപാത്രങ്ങൾ, ഞാൻ കണ്ടുമുട്ടിയതും ഇഷ്ടപ്പെട്ടതുമായ ആളുകൾ അങ്ങനെ ഈ വർഷം സംഭവിച്ചതെല്ലാം ശുദ്ധമായ സ്‌നേഹത്തോടെയും നന്ദിയോടെയും ഞാൻ കാണുന്നു. 2023 നീ അത്ഭുതമായിരുന്നു!.”
View this post on Instagram
“>
പ്രണയ വിലാസം എന്ന ചിത്രമാണ് അനശ്വരയുടെതായി 2023-ൽ ആദ്യം പുറത്തിറങ്ങിയത്. അതിൽ അനുശ്രീ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അനുശ്രീ മുതൽ സാറ വരെ പ്രേക്ഷക പ്രതീക്ഷകൾ മാറ്റി മറിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം. നേരിലെ ശക്തമായ സാറ എന്ന കഥാപാത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ വന്നിരുന്നു. അനശ്വരയുടെ മികച്ച കഥാപാത്രവും പ്രകടനവും നേരിലേത് തന്നെയായിരുന്നുവെന്ന് നിസംശയം പറയാം.















