വടക്കുനാഥന്റെ മണ്ണിനെ ആഘോഷമാക്കിയ മഹിള സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശോഭന. ‘ജീവിതത്തിലെ വലിയ നിമിഷം’ എന്നാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയിൽ അതിഥിയായെത്തിയ ശോഭന പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും പ്രകീർത്തിച്ചിരുന്നു. വനിത സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് താരം നന്ദി അറിയിച്ചു. ആദ്യമായാണ് ഇത്രയധികം സ്ത്രീകളെ ഒന്നിച്ച് കാണുന്നതെന്നും അവർ പറഞ്ഞു.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാൻ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കൽപ്പന ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രി മോദിക്ക് നന്ദി പ്രകാശിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ശോഭന പറഞ്ഞു.















