‘എന്നെങ്കിലുമൊരു തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?’;മുഖ്യമന്ത്രിയോടും ചോദ്യം ഉന്നയിക്കാൻ തയ്യാറാകണം; വൃന്ദാ കാരാട്ടിന് മറുപടി നൽകി ​ആരിഫ് മുഹമ്മദ് ഖാൻ

Published by
Janam Web Desk

ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ​ഗവർണർ തുറന്നടിച്ചു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അർ​ഹിക്കുന്ന അവജ്ഞയോടെ പരാമർശത്തെ തള്ളി കളയുന്നതായും ​ഗവർണർ പറഞ്ഞു.

നിയമപരമായ കർത്തവ്യമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ട് താൻ പോകാതിരുന്നതെന്ന് അന്വേഷിക്കണമെന്നും ​ഗവർണർ ആവശ്യപ്പെട്ടു. ​ മുഖ്യമന്ത്രിയുമായി ഭിന്നതയില്ല. ഗവർണറോട് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെ തന്നെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ചോ​ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ​ഗവർണർക്ക് തന്റെ രാഷ്‌ട്രീയ ശക്തി തിരിച്ചറിയാൻ ആ​ഗ്രഹമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നായിരുന്നു വൃന്ദ കാരാട്ടിന്റെ വെല്ലുവിളി. പ്രസ്താവനകൾ നടത്തി ​ഗവർണർ പദവിക്ക് അപമാനം ഉണ്ടാക്കാതെ , മുഖ്യമന്ത്രിയുമായുള്ള വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും സിപിഐ നേതാവ് ഉപദേശം നൽകിയിരുന്നു.

Share
Leave a Comment