സിഡ്നി: ഡേവിഡ് വാര്‍ണറുടെ മോഷ്ടിക്കപ്പെട്ട ബാഗി ഗ്രീന്‍ ക്യാപ്പ് ഒടുവില്‍ തിരികെ കിട്ടി. താരം ഇതിന് നന്ദിയറിച്ചുകൊണ്ട് പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം അറിഞ്ഞത്. കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങും മുന്‍പാണ് ബാഗില്‍ നിന്ന് താരത്തിന് തൊപ്പി നഷ്ടമായത്. ഇത് തിരികെ നല്‍കണമെന്നും ഒരു ക്രിക്കറ്ററുടെ ഏറ്റവും വിലയേറിയ തൊപ്പിയാണ് നഷ്ടമായതെന്നും എടുത്തവര്‍ക്ക് അതിന് പകരമായി എന്തും തിരികെ നല്‍കാമെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു.
സിഡ്‌നിയിലേക്കുള്ള യാത്രക്കിടെയാണ് ഇത് നഷ്ടമായത്.ഹോട്ടലില്‍ എത്തിയ ശേഷമാണ് മോഷണ വിവരം വാര്‍ണര്‍ അറിയുന്നതും. അഭ്യര്‍ത്ഥനയുമായി വീഡിയോ പുറത്തുവിട്ടതും.പാകിസ്താനെതിരായ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് തൊപ്പി തിരികെ കിട്ടിയ കാര്യം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വാര്‍ണര്‍ പറഞ്ഞത്. എന്റെ ബാഗി ഗ്രീന്‍ ക്യാപ് തിരികെ കിട്ടിയതില്‍ സന്തോഷവും ആശ്വാസവും ഉണ്ട്.
അത് കണ്ടെത്താന്‍ പരിശ്രമിച്ചവരോട് എനിക്ക് നന്ദിയുണ്ട്, ക്വാണ്ടാസ് ടീം, ഫ്‌ളൈറ്റ് കമ്പനി, ഹോട്ടല്‍ അധികൃതര്‍, ഞങ്ങളുടെ ടീം മാനേജ്മെന്റ അങ്ങനെ ഒരോരുത്തരോടും നന്ദി പറയുന്നു-വാര്‍ണര്‍ പറഞ്ഞു.എന്നാല്‍ ഇത് ആരെടുത്തെന്നോ എങ്ങനെ തിരികെ ലഭിച്ചുവെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊപ്പി തിരികെ ലഭിച്ചാല്‍ ഒരുനടപടിയും സ്വീകരിക്കില്ലെന്ന് വാര്‍ണര്‍ പറയുകയും ചെയ്തിരുന്നു.















