ആലപ്പുഴ: പുതുവത്സര ആഘോഷത്തിനിടെ കള്ളക്കേസ് ആരോപിച്ച് യുവാക്കളുടെ ബൈക്കുകൾ നശിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിറക്കി. പുതുവർഷ രാത്രിയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളെ പോലീസ് സംഘം വഴിയിൽ തടഞ്ഞ് വക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തങ്ങൾക്ക് നേരെ നടത്തിയ ആക്രമണം മറയ്‌ക്കുന്നതിന് വേണ്ടിയാണ് പോലീസ് കള്ളക്കേസ് എടുത്തതെന്നാണ് യുവാക്കൾ പറയുന്നത്. നൂറനാട് സ്വദേശികളായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തായത്. സംഭവത്തിൽ യുവാക്കളുടെ വാഹനങ്ങൾ പോലീസ് തല്ലിത്തകർത്തിരുന്നു.
പോലീസ് വാഹനം തള്ളിക്കൊണ്ട് പോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് യുവാക്കൾ അറിയിച്ചു.















