കഴിഞ്ഞ പത്ത് വർഷത്തിനിടെ ബഹിരാകാശ മേഖലയിൽ ഭാരതം വൻ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ലാഭത്തിന്റെയും വിജയത്തിന്റെയും രുചിയറിഞ്ഞാണ് ഇന്ത്യൻ ബഹിരാകാശ മേഖല കുതിപ്പ് നടത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യയുടെ ചെലവ് കുറഞ്ഞ, മികച്ച ശേഷിയുള്ള പേടകങ്ങളും അവയുടെ പ്രവർത്തന ക്ഷമതയും ചർച്ച ചെയ്യപ്പെടുന്നു. ചന്ദ്രയാൻ -3 ലോകമൊന്നടങ്കം ആഘോഷമാക്കിയതിന്റെ ചരിത്രം നമുക്കുണ്ട്.
നിലവിൽ 50 പ്രവർത്തന ഉപഗ്രഹങ്ങൾ ഉൾപ്പെടെ ബഹിരാകാശത്ത് 50,000 കോടിയിലധികം മൂല്യമുള്ള ആസ്തി ഭാരതത്തിനുണ്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അടുത്തിടെ പറഞ്ഞിരുന്നു. 2014-ന് മുൻപ് പ്രതിവർഷം 30-ൽ താഴെ മാത്രം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അതല്ല, ഒൻപത് വർഷത്തിനിടെ 389 ഉപഗ്രഹങ്ങളാണ് ഇന്ത്യൻ മണ്ണിൽ നിന്ന് കുതിച്ചുയർന്നത്. 3,300 കോടി രൂപയാണ് രാജ്യം ഇതിലൂടെ സമ്പാദിച്ചത്. ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലാണെങ്കിൽ പോലും കുലുങ്ങാതെ ഇന്ത്യയുടെ വളർച്ചാ നിരക്ക് നിലനിൽക്കുന്നുണ്ടെങ്കിൽ ബഹിരാകാശ മേഖല വഹിക്കുന്ന പങ്കും വളരെ വലുതാണ്. ബഹിരാകാശത്തെ നക്ഷത്ര തിളക്കത്തിന്റെ ഒരു പതിറ്റാണ്ടിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ മേഖലയിൽ നിന്ന് രാജ്യത്തിന് വരുമാന കുതിപ്പുണ്ടായി,ഒപ്പം റെക്കോർഡും. 2023-14 സാമ്പത്തിക വർഷത്തിൽബഹിരാകാശ മേഖലയ്‌ക്കായി 5,615 കോടി രൂപയായിരുന്നു ബജറ്റ് വിഹിതമെങ്കിൽ പത്ത് വർഷത്തിനിപ്പുറം ഇത് 12,543 കോടി രൂപയാണ്. അതായത് 123 ശതമാനത്തിന്റെ കുതിപ്പ്! 2024-ൽ ഇസ്രോയുടെ വിക്ഷേപണ നിരക്ക് 1.2 ആയിരുന്നെങ്കിൽ 20140-ന് ശേഷം ഇത് 5.7 ആയും വർദ്ധിച്ചു.















