കൊൽക്കത്ത: പശ്ചിമബംഗാൾ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. റേഷൻ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം.
200-ൽ അധികം വരുന്ന അക്രമികളാണ് ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇക്കൂട്ടർ തകർത്തു. റോഹിംഗ്യൻ അഭയാർത്ഥികൾക്കെതിരെ സംസ്ഥാനത്ത് നിരവധി അഴിമതി കേസുകളും പരാതികളും ഇക്കൂട്ടർ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നതിന്റെ തെളിവാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും വ്യക്തമാക്കി. ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. രാജ്യവിരുദ്ധരുടെ ഇടയിൽ റോഹിംഗ്യകളുണ്ടോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.