തിരുവനന്തപുരം: ലഹരിക്കടത്തുക്കാർക്ക് കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലെ മൂന്ന് പ്രതികൾക്കും 11 വർഷം വീതം തടവും 2,1000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2019-ലെ കേസിലാണ് വിധി.
മനു വിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് 2019 മെയ് 24 ന് ലഹരി കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയത്. 13 കിലോ ഹാഷിഷ് ഓയിലും രണ്ടര കിലോ കഞ്ചാവുമാണ് ഇവരിൽ നിന്നും പിടികൂടിയത്.















