വൻകിട വ്യാപാരികൾ യുപിഐ പേയ്‌മെന്റുകൾക്ക് ന്യായമായ ഫീസ് നൽകേണ്ടി വരുമെന്ന് അറിയിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എൻപിസിഐ മോധാവി ദിലീപ് അസ്‌ബെയാണ് ഇക്കാര്യം അറിയിച്ചത്.
ദീർഘകാലത്തെ നിരീക്ഷണത്തിൽ ചെറുകിടവ്യാപാരികൾക്കല്ല മറിച്ച് വൻകിടവ്യാപാരികൾക്കാണ് പേയ്‌മെന്റിന് ചാർജ് ഈടാക്കുക. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് നിലവിൽ വരും. യുപിഐ വഴിയുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ (പിപിഐ) അടിസ്ഥാനമാക്കിയുള്ള മർച്ചന്റ് ഇടപാടുകൾക്ക് എൻപിസിഐ ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തിയിരുന്നു.
ഇടപാട് മൂല്യം 2,000 രൂപയിൽ കൂടുതലാണെങ്കിൽ, പിപിഐ ഇഷ്യൂവറിന് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് നൽകണം. യുപിഐയിലെ പിപിഐ അടിസ്ഥാനമാക്കിയുള്ള മർച്ചന്റ് ഇടപാടുകൾക്ക് മാത്രമാണ് ഫീസ് ബാധകമെന്നും അടിസ്ഥാന യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരുമെന്നും എൻപിസിഐ വ്യക്തമാക്കി.
9.99 ശതമാനം യുപിഐ ഇടപാടുകളും സൗജന്യമായി തുടരും. അതേസമയം ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ രാജ്യത്തിന് പത്തിരട്ടി വളരാനുള്ള അവസരമുണ്ടെന്നും അസ്‌ബെ പറഞ്ഞു.