ആലപ്പുഴ: കെവൈസി പുതുക്കാനാണെന്ന വ്യാജേന വയോധികനിൽ നിന്നും പണം തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുസംഘം. ഹരിപ്പാട് സ്വദേശി വടക്കത്തിൽ മുഹമ്മദ് സാലി എന്ന 70-കാരനാണ് പണം നഷ്ടമായത്. ഇയാളിൽ നിന്നും 43,000 രൂപ തട്ടിപ്പുസംഘം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
കെവൈസി ബ്ലോക്കായിയെന്ന വ്യാജേനയായിരുന്നു 70-കാരന്റെ ഫോണിലേക്ക് കോൾ വന്നത്. ഇതനുസരിച്ച് തട്ടിപ്പുസംഘം അയച്ചു കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഫോണിലേക്ക് വന്ന ഒടിപി നമ്പർ മുഹമ്മദ് സാലി കൈമാറുകയും ചെയ്തിരുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടികൽ നിന്നും 43,000 രൂപ പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ 70-കാരൻ പോലീസിൽ പരാതി നൽകി. വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.















