മുംബൈ: ലോക്കൽ ട്രെയിൻ അപകടങ്ങളിലാണ് നാലു മരണം. ബുധനാഴ്ച കല്യാൺ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിലാണ് മരണമുണ്ടായിരിക്കുന്നത്. തിരക്കിനെ തുടർന്ന് ട്രയിനിൽ നിന്നും വീണതിനെ തുടർന്നാണ് രണ്ട് പേരുടെ മരണം. മറ്റ രണ്ട് പേർ ട്രയിൻ തട്ടിയാണ് മരിച്ചത്. ട്രയിൻ തട്ടി മരിച്ചവരിൽ ഒരാളുടേത് ആത്മഹത്യയാണെന്നും കരുതുന്നു.
താക്കൂർളിക്കും കല്യാണിനുമിടയിൽ പുലർച്ചെ 12:30-നാണ് ആദ്യ സംഭവം. അമ്പതിനടുത്ത പ്രായവരുന്ന സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 8:15 നാണ് രണ്ടാമത്തെ അപകടം. ഇതേ മേഖലയിൽ തന്നെ 40നും 45നും മദ്ധ്യേ പ്രായമുള്ള മറ്റൊരു സ്ത്രീയെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കോപ്പറിനും ഡോംബിവാലിക്കുമിടയിൽ 8:45നാണ് മൂന്നാമത്തെ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൂശീൽ എന്ന യുവാവാണ് അകടത്തിൽ മരണപ്പെട്ടത്. രാവിലെ 11:15നാണ് നാലാമത്തെ അപകടം. ട്രയിൻ തട്ടിയുള്ള അപകടത്തിലാണ് ഈ മരണമുണ്ടായത്.
നാല് അപകടങ്ങളിൽ, രണ്ടുപേർ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണതായി സംശയിക്കുന്നു, എന്നാൽ ഇത് സ്ഥിരികരിച്ചിട്ടില്ല. ഓരോ സംഭവത്തിനും പ്രത്യേക റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്ത് കേസുകൾ അന്വേഷിക്കുകയാണെന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.