ആലപ്പുഴ: അജ്ഞാതരോഗം പിടിപെട്ട് പശുക്കൾ ചത്തൊടുങ്ങി. ഹരിപ്പാട് താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ മൂന്ന് പശുക്കളാണ് അജ്ഞാതരോഗം പിടിപെട്ട് ചത്തത്. തന്റെ ബാക്കിയുള്ള അഞ്ചു പശുക്കളിലും രോഗം സ്ഥിരീകരിച്ചതായും ഭാമിനി പറഞ്ഞു.
അസ്വാഭാവികമായ രീതിയിൽ വയർ ചീർത്ത് കുഴഞ്ഞു വീണാണ് പശുക്കൾ ചാവുന്നത്. വെറ്റിനറി ഡോക്ടർമാർ പരിശോധന നടത്തിയിട്ടും രോഗം കണ്ടെത്താൻ സാധിച്ചില്ലെന്നും പ്രദേശത്തെ മറ്റു പശുക്കൾക്കിടയിലും ഇതേ രോഗം കണ്ടുവരുന്നതായും ഭാമിനി പറയുന്നു. രോഗം കണ്ടെത്താനുള്ള പരിശോധന ഊർജ്ജിതമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.