ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ താനെ സ്വദേശിയായ അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യോഗി ആദിത്യനാഥിനെതിരെ യുവാവ് ഭീഷണി മുഴക്കിയത്. പ്രതിയെ ഉടനെ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും
പോലീസ് സൂപ്രണ്ട് സങ്കൽപ് ശർമ്മ പറഞ്ഞു.















