ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ച് നാല് പേർ മരിച്ചു. ധാക്കയിലെ ജെസോറിൽ വച്ചാണ് തീപിടിത്തമുണ്ടായത്. ജെസോറിൽ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ട്രെയിനിന്റെ നാല് കോച്ചുകളിലേക്കാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ട്രെയിനിൽ 292 യാത്രക്കാരുണ്ടായിരുന്നു. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
നാളെ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്.















