ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടിക പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ചൈനയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തി എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വേൾഡ് റാങ്കിംഗിന്റെ പട്ടിക പങ്കുവെച്ചത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെ മറികടക്കാൻ ഇന്ത്യയ്‌ക്ക് അനായാസം സാധിക്കുമെന്നും അതിനായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് പദ്ധതി തയ്യാറാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
I was happily surprised to see that we are ahead of China. That must be because the western half of China is sparsely inhabited.
More interesting is that we’re within striking distance of the U.S.A.
I’m sure @nitin_gadkari ji can set a goal to overtake the U.S not too long from… https://t.co/nxUgYDk0Gy— anand mahindra (@anandmahindra) January 4, 2024
ദേശീയപാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് പട്ടികയിൽ ചൈനയെ കടത്തിവെട്ടാൻ കാരണം. 2013-14-ൽ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കിൽ 2022-23-ൽ 1,45,240 കിലോമീറ്ററായി ഉയർന്നുവെന്ന് കഴിഞ്ഞ വർഷം ജൂണിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.















